മെറിറ്റ് ഈവനിങ് പോസ്റ്റർ പ്രകാശനം
text_fieldsഖത്തർ ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത് കമ്മിറ്റി -എം.എസ്.എഫ് മെറിറ്റ് ഈവനിങ് പോസ്റ്റർ പ്രകാശന പരിപാടിയിൽ നിന്ന്
ദോഹ: ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി, എം.എസ്.എഫ് കമ്മിറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെറിറ്റ് ഈവനിങ് പ്രതിഭാ സംഗമം പരിപാടിയുടെ പോസ്റ്റർ പ്രകാശനം നടത്തി.
വേൾഡ് കെ.എം.സി.സി ഉപാധ്യക്ഷൻ എസ്.എ.എം. ബഷീർ നിർവഹിച്ചു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റ് അൻവർ കടവത്ത്, ജനറൽ സെക്രട്ടറി അബ്ദുൽറഹിമാൻ എരിയാൽ, സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, കാസർകോട് ജില്ല പ്രസിഡന്റ് ലുക്മാൻ തളങ്ങര, ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല, സിദ്ദിഖ് മാണിയംപറ, ഭാരവാഹികളായ നസിർ കൈതാക്കാട്, അലി ചെരൂർ, ഷാനിഫ് പൈക, സകീർ ഏരിയ, കെ.ബി. മുഹമ്മദ്, അഷ്റഫ് ആവിൽ, ജാഫർ കല്ലങ്ങാടി, നവാസ് ആസാദ് നഗർ, റഹീം ചൗകി തുടങ്ങിവർ സംബന്ധിച്ചു. പരിപാടിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, മറ്റു ഉന്നത പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികൾക്ക് പ്രതിഭാ അവാർഡുകൾ നൽകും. ജൂലൈ അഞ്ചിന് നടക്കുന്ന പരിപാടി മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദ് അലി ഉദ്ഘാടനം ചെയ്യും.

