‘മെലോഡിയസ് മെമ്മറീസി’ലേക്ക് ദിവസങ്ങൾ മാത്രം: പാട്ടുത്സവം അരികെ; ടിക്കറ്റ് വിൽപന സജീവം
text_fieldsദോഹ: രാജ്യത്തെ സംഗീതലോകം കാത്തിരിക്കുന്ന അവിസ്മരണീയരാവിലേക്ക് ഇനി അഞ്ചുദിനം കൂടി. പല കാലങ്ങളിലായി ആസ്വാദകർ മൂളിനടന്ന പാട്ടുകളുമായി അനശ്വരഗായകർ ഒരു വേദിയിൽ ഒത്തുചേരുന്ന ‘ഗൾഫ് മാധ്യമം’ഒരുക്കുന്ന ‘മൈക്രോ ചെക്ക്- മെലോഡിയസ് മെമ്മറീസ്’സംഗീതവിരുന്നിന്റെ ടിക്കറ്റ് വിൽപന സജീവമാകുന്നു.
മാർച്ച് മൂന്നിന് ദോഹ ആസ്പയർ ലേഡീസ് സ്പോർട്സ് ഹാൾ വേദിയാവുന്ന പരിപാടിയുടെ ടിക്കറ്റുകൾ ഇപ്പോൾ സ്വന്തമാക്കാം. 1990കളിലെയും 2000കളിലെയും രാഗാർദ്രമായ മലയാളം, ഹിന്ദി, തമിഴ് മെലഡി ഗാനങ്ങൾ കോർത്തിണക്കുന്ന ‘മെലോഡിയസ് മെമ്മറീസ്’ഹൃദ്യമായ ഓർമകളിലേക്കുള്ള തിരിഞ്ഞുനടത്തം കൂടിയാകും.
താളാത്മകതയിൽ മാന്ത്രികത തീർക്കുന്ന സ്റ്റീഫൻ ദേവസി, പിന്നണിഗായകരായ അഫ്സൽ, കണ്ണൂർ ഷരീഫ്, രചനാ ചോപ്ര, ചിത്ര അരുൺ, ഷിക പ്രഭാകരൻ, ജാസിം ജമാൽ, അഫ്സൽ മുഹമ്മദ് എന്നിവർക്കൊപ്പം ശബ്ദാനുകരണത്തിൽ വിസ്മയ പ്രകടനമൊരുക്കുന്ന മഹേഷ് കുഞ്ഞുമോനും പങ്കുചേരുന്നു.
3000ത്തോളം കാണികൾക്ക് ഇരിപ്പിടസൗകര്യമുള്ള ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിലെ സംഗീത സായാഹ്നം ആസ്വദിക്കാനായി ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കാം. 60 റിയാലിന്റെ ഗോൾഡ് ക്ലാസ് മുതൽ 1000 റിയാലിന്റെ എലൈറ്റ് മെംബർ ടിക്കറ്റ് വരെ ലഭ്യമാണ്.
ഡയമണ്ട് (100 റിയാൽ), എമറാൾഡ് (150), ഗോൾഡ് പ്ലസ് (200 റിയാൽ- നാലുപേർക്ക് പ്രവേശനം), വി.ഐ.പി (250 റിയാൽ), വി.വി.ഐ.പി (500 റിയാൽ), എമറാൾഡ് പ്ലസ് (500 റിയാൽ- നാലുപേർക്ക് പ്രവേശനം), വി.ഐ.പി ഫാമിലി (1000 റിയാൽ- അഞ്ചുപേർക്ക് പ്രവേശനം), എലൈറ്റ് മെംബർ (1000 റിയാൽ-പ്രവേശനം ഒരാൾക്ക്) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ‘ക്യൂ ടിക്കറ്റ്സ്’വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 7719 0070/ 6625 8861 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

