മലർവാടി മാപ്പിളാപ്പാട്ട് മെഗാ ഫൈനൽ നാളെ
text_fieldsദോഹ: മലർവാടി ബാലസംഘം ഖത്തർ ഘടകം 13 വയസ്സ് വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ടിന്റെ അഞ്ചാമത് സീസണിലെ മെഗാ ഫൈനൽ നാളെ 2.30 നു ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ ഹാളിൽ നടക്കും. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത നൂറ്റി അമ്പതോളം കുട്ടികളിൽ നിന്ന് ഖത്തറിലെ പത്ത് ഏരിയകളിൽ വെച്ച് നടത്തിയ പ്രാഥമിക മത്സരങ്ങളിലൂടെ തിരഞ്ഞെടുത്ത 47 കുട്ടികളാണ് ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി ഫൈനലിൽ മാറ്റുരക്കുക.ഫൈനലിലേക്ക് അർഹത നേടിയവർ, ജൂനിയർ: ആയിഷ അബ്ദുൽ നാസിർ, മൻഹ ഫാത്തിമ, നുഹ അഷ്റഫ്, മൈസ നസ്രുദ്ധീൻ, മന്ന റിയാസുദ്ധീൻ, അംറ യു.പി, നൂറ ഫാത്തിമ, റിസ ആയിഷ, ഇർഫാൻ യാസീൻ. ലംഹ ലുക്മാൻ, മെഹ്ജബിൻ കെ.ടി, മെഹ്റ ഹാരിസ്, റിദ റജീദ്, നവാൽ അബ്ദുൽ സലാം, സിദ്ര അബ്ദുൽ ജബ്ബാർ, ഇശൽ സൈന, ഇൽഹാം അബ്ദുൽ അസീസ്, ഹായ ഫാത്തിമ, മുഹമ്മദ് യാസീൻ, ഹന ഹഫ്സ, ഹംദ, റീമ അലി, റാണിയ ഹാരിസ്, അമാനുർറഹ്മാൻ അബ്ദുൽ സമദ്. സീനിയർ: ഫാത്തിമ നുഹ, ഹാനിയ ഫാത്തിമ, മുഹമ്മദ് എം, നിഹാദ് പി.കെ, ദിയ അഫ്രീൻ, സുഹ അബ്ദുൽ ഷുക്കൂർ, നിഹാൽ അബ്ദുൽ റഷീദ്, ആയിഷ പുറത്തയിൽ, നിദാ നസ്രിൻ, ആയിഷ സിയ, റൗമി സൈനബ്, അജൂബ അഞ്ചു, ഹിബ ഷംന, സൽവ ഉസ്മാൻ, ഹാനിയ ഗഫൂർ, ഫുആദ് അഫ്രോസ്, മുഹമ്മദ് റിസ്വാൻ, തഹ്സീൻ ഫാത്തിമ, ഫാദിയ ഫൈസൽ, സൽഹ നാജ, ശൈഖ ഖാലിദ്, റിദ അലി, അസ്മി അബ്ദുൽ ഗഫൂർ. മത്സരോത്തോടനുബന്ധിച്ച് നടക്കുന്ന സമ്മാനദാന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.