Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം ജില്ല രൂപവത്കരണ ദിനം ആഘോഷിച്ചു
text_fieldsbookmark_border
മെജസ്റ്റിക് മലപ്പുറം നേതൃത്വത്തിൽ നടന്ന മലപ്പുറം ജില്ല
രൂപവത്കരണ ദിനാഘോഷത്തിൽ കേക്ക് മുറിക്കുന്നു
ദോഹ: മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ (മെജസ്റ്റിക്) നേതൃത്വത്തിൽ മലപ്പുറം ജില്ല രൂപവത്കരണ ദിനാഘോഷം ആഘോഷിച്ചു.
ഐ.സി.സി മുംബൈ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് നിഹാദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംഘടന വൈസ് പ്രസിഡന്റ് എ.സി. മുനീഷ് മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി വിനോദ് പുത്തൻവീട്ടിൽ, ട്രഷറർ ജിതിൻ ചക്കോത്ത്, ഉപദേശക സമിതി അംഗങ്ങളായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, കോയ കൊണ്ടോട്ടി എന്നിവർ ആശംസകൾ നേർന്നു. ആര്യ പ്രദീപ് സ്വാഗതവും ശീതൾ പ്രശാന്ത് നന്ദിയും രേഖപ്പെടുത്തി.
Next Story

