കൊടിയത്തൂർ പഞ്ചായത്ത് കെ.എം.സി.സി ലോകകപ്പ് വളന്റിയർമാരെ ആദരിച്ചു
text_fieldsഖത്തർ ലോകകപ്പിന്റെ വളന്റിയർമാരായി സേവനമനുഷ്ഠിച്ച കൊടിയത്തൂർ സ്വദേശികളെ
പഞ്ചായത്ത് കെ.എം.സി.സി ആദരിച്ചപ്പോൾ
ദോഹ: ലോകകപ്പ് വളന്റിയർമാരായി സേവനമനുഷ്ടിച്ച കൊടിയത്തൂർ സ്വദേശികളായ 17 പേരെ പഞ്ചായത്ത് കെ.എം.സി.സി ആദരിച്ചു. ജീവകാരുണ്യ പ്രവർത്തകനായ ഡോ. അബ്ദുസമദ് തച്ചോട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനീസ് കലങ്ങോട്ട് അധ്യക്ഷത വഹിച്ചു. ജില്ല കെ.എം.സി.സി പ്രസിഡന്റ് ടി.ടി. കുഞ്ഞമ്മദ്, മണ്ഡലം പ്രസിഡന്റ് ഇ.എ. നാസർ, ജന. സെക്രട്ടറി ടി.പി. അബ്ബാസ്, വൈസ് പ്രസിഡന്റ് കെ.ടി. യാസർ അഹമ്മദ്, ലൗഷോർ ജനറൽ സെക്രട്ടറി യു.എ. മുനീർ, ബച്ചു ചെറുവാടി, നൗഫൽ കട്ടയാട്ട്, മുള്ളമട നാസർ മാസ്റ്റർ, സലാം താളത്തിൽ, എം.എ. അസീസ് എന്നിവർ ഉപഹാര വിതരണം നിർവഹിച്ചു.
അംഗങ്ങൾക്കുള്ള ഡിജിറ്റൽ കാർഡ് വിതരണവും നടത്തി. ഖൈസ് വെസ്റ്റ് കൊടിയത്തൂർ ഖിറാഅത്ത് നടത്തി. ജമാൽ ചെറുവാടി, എ.എം. മുജീബ്, ഫയാസ് കാരക്കുറ്റി, കെ.കെ. ശിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി. ജന. സെക്രട്ടറി അഡ്വ. സജിമോൻ കാരക്കുറ്റി സ്വാഗതവും പി. സക്കീർ നന്ദിയും പറഞ്ഞു.

