ശാന്തിനികേതനിൽ കേരളപ്പിറവി ദിനാഘോഷം
text_fieldsശാന്തിനികേതൻ സ്കൂളിൽ നടന്ന കേരളപ്പിറവി ദിനാഘോഷ പരിപാടിയിൽനിന്ന്
ദോഹ: ശാന്തിനികേതന്‍ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികള്‍ ‘കേരളീയം’ എന്ന പേരില്‍ ഹൃദ്യമായ കലാവിരുന്നൊരുക്കി കേരളപ്പിറവി ആഘോഷിച്ചു. സ്കൂളിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷപരിപാടികള്‍ നടന്നത്. നവംബര്‍ ഒന്നിന് സ്കൂൾ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ കേരളത്തിന്റെ സാംസ്കാരിക ചരിത്രവും തനിമയും വിളംബരംചെയ്യുന്ന തിരുവാതിരകളി, ഒപ്പന, നാടോടിനൃത്തം, പ്രഭാഷണം, കവിതാലാപനം, മാപ്പിളപ്പാട്ട് തുടങ്ങി വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ അരങ്ങേറി.
കലാപ്രകടനങ്ങള്‍ കാഴ്ചവെച്ച വിദ്യാർഥികളെയും പരിശീലനം നല്കിയ അധ്യാപകരെയും പ്രിന്‍സിപ്പല്‍ റഫീഖ് റഹീം അഭിനന്ദിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സലിൽ ഹസന് കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്നു.അധ്യാപകരായ നാസിയ സലിം, പ്രസാദ് എന്നിവര്‍ സംസാരിച്ചു. ലിനി വര്‍ഗീസ് നന്ദി പറഞ്ഞു.

