കൈപ്പമംഗലം സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsഷെറിൻ കെ. മുഹമ്മദ്
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ കൈപ്പമംഗലം താനത്ത്പറമ്പിൽ ഷെറിൻ കെ. മുഹമ്മദ് (42) ഖത്തറിൽ നിര്യാതനായി. വഴിയമ്പലം മഹാരാജാ ഓഡിറ്റോറിയത്തിന് കിഴക്ക് ശാന്തിറോഡിൽ താനത്ത്പറമ്പിൽ കൊച്ചു മുഹമ്മദാണ് പിതാവ്. മാതാവ്: മുളംപറമ്പിൽ ശിവാകുട്ടി കൊച്ചുമുഹമ്മദ്. ഭാര്യ: മസ്ലിൻ ഷെറിൻ. മക്കൾ: ഹിന ഫാത്തിമ, ഹൈസ ഫാത്തിമ. ഖത്തറിലുള്ള ഷലീൽ സഹോദരനാണ്.
സ്വകാര്യ കമ്പനിയിൽ അസി. പ്രോജക്ട് മാനേജറായി ജോലിചെയ്യുകയായിരുന്ന ഷെറിനെ ചൊവ്വാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ടായിരുന്നു അന്ത്യം. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കും.

