ഐ.എസ്.സി വനിത ബോക്സ് ക്രിക്കറ്റ് ഇന്ന്
text_fieldsദോഹ: ഖത്തര്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'ഖേല്‍ മഹോത്സ'വിന്റെ ഭാഗമായി വനിതകള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ബോക്സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് നടക്കും.
ദോഹ പേളിങ് ഇന്റര്‍നാഷനല്‍ സ്കൂളില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്. അല്‍ഫാ സ്ക്വാഡ്, എം.സി.സി, ക്യാപ്റ്റന്‍ സ്ക്രൂ, സീലൈന്‍ സ്ട്രൈക്കേര്‍സ്, ടീം അല്‍ഖോര്‍, എസ്.എന്‍.വി.ബി തൃശൂര്‍ തുടങ്ങിയ ടീമുകളാണ് വനിതാ ബോക്സ് ക്രിക്കറ്റില്‍ പങ്കെടുക്കുന്നത്.
സ്ത്രീകള്‍ക്കിടയില്‍ സ്പോര്‍ട്സ് പ്രചരിപ്പിക്കുകയും അതിനുള്ള അവസരം സൃഷ്ടിക്കുകയുമാണ് ഇത്തരം മത്സരത്തിലൂടെ ഐ.എസ്.സി ലക്ഷ്യം വെക്കുന്നത്. ഇതിന് മുന്നോടിയായി വനിതകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ക്രിക്കറ്റ് പരിശീലനവും ഐ.എസ്.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.

