ഇന്ത്യൻ ഫാർമ ക്രിക്കറ്റ് ലീഗ്; ടീമുകളുടെ ജഴ്സി പ്രകാശനം
text_fieldsഇന്ത്യൻ ഫാർമ ക്രിക്കറ്റ് ലീഗ് -2025 ടീമുകളുടെ ജഴ്സി പ്രകാശനം
ദോഹ: ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന ഇന്ത്യൻ ഫാർമ ക്രിക്കറ്റ് ലീഗ് -2025ലെ ടീമുകളുടെ ജഴ്സി പ്രകാശനം ബിൻ ഒമ്രാൻ അരീഫ് റസിഡൻസിൽ നടന്നു. സൺറൈസേഴ്സ് ഹിലാൽ, വക്റ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബിൻ ഒമ്രാൻ, മാർക്കിയ നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ജഴ്സികളാണ് പ്രകാശനം ചെയ്തത്.
ടീം ക്യാപ്റ്റന്മാരായ അബ്ദുൽ റഹ്മാൻ എരിയാൽ, സമീർ കെ.ഐ, ആരിഫ് ബംബ്രാണ, ഇർഷാദ് അലി, ഹനീഫ് പേരാൽ എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ ഫാർമസിസ്റ്റ് സമൂഹത്തിനിടയിൽ ആരോഗ്യകരമായ ജീവിതശൈലിയും മാനസിക ഉല്ലാസവും പ്രോത്സാഹിപ്പിക്കുന്ന ഒരു വേദിയാകുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.

