മൽഖക്കു വേണ്ടി ഇൻകാസ് യൂത്ത് വിങ് ബിരിയാണി ചലഞ്ച്
text_fieldsഇൻകാസ് യൂത്ത് വിങ് നേതൃത്വത്തിൽ സമാഹരിച്ച തുക ഖത്തർ ചാരിറ്റിക്ക് കൈമാറുന്നു
ദോഹ: എസ്.എം.എ രോഗബാധിതയായ മൽഖ റൂഹിയുടെ ചികിത്സാർഥം ഇൻകാസ് ഖത്തർ യൂത്ത് വിങ് സംഘടിപ്പിച്ച മെഗാ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഖത്തർ ചാരിറ്റിക്ക് കൈമാറി. ചലഞ്ചിന്റെ ഭാഗമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി മൂവായിരത്തിലധികം ബിരിയാണികൾ വിതരണം ചെയ്തുവെന്ന് സംഘാടകർ അറിയിച്ചു. ഇൻകാസ് ഖത്തർ നടത്തിയ 25 റിയാൽ ചലഞ്ചിന്റെ രണ്ടാം ഘട്ടമായാണ് യൂത്ത് വിങ് ബിരിയാണി ചലഞ്ച് നടത്തിയത്.
യൂത്ത് വിങ് പ്രസിഡന്റ് ദീപക് ചുള്ളിപറമ്പിൽ, ജനറൽ സെക്രട്ടറി ജിൻസ് ജോസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ, ഇൻകാസ് യൂത്ത് വിങ് എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ തുക ഖത്തർ ചാരിറ്റിക്ക് കൈമാറി. 44,241 റിയാലാണ് യൂത്ത് വിങ് നേതൃത്വത്തിൽ സമാഹരിച്ചത്.

