ഐ.എം.സി.സി ഭാരവാഹികൾ
text_fieldsഇല്യാസ് മട്ടന്നൂർ (പ്രസിഡന്റ്), എൻ.പി. മുനീർ (ജനറൽ സെക്രട്ടറി), മൻസൂർ (ട്രഷറർ)
ദോഹ: ഖത്തർ ഇന്ത്യൻ മൈനോറിറ്റീസ് കൾച്ചർ സെന്റർ (ഐ.എം.സി.സി) 2025-27 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽവന്നു.
ഇല്യാസ് മട്ടന്നൂർ പ്രസിഡന്റായും എൻ.പി. മുനീർ മേപ്പയ്യൂർ ജനറൽ സെക്രട്ടറിയായും മൻസൂർ കൂളിയങ്കാൽ ട്രഷററായും 21 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ: ഫഹദ് കൊയിലാണ്ടി, അമീർ ഷേഖ് ശംസുദ്ദീൻ വില്യാപ്പള്ളി. ജോ. സെക്രട്ടറിമാർ: മുബാറക് നെല്ലിയാളി, കബീർ വൈ.എ, പി.ബി മുനീർ നായന്മാർമൂല.
നാഷനൽ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംഷാദ് മാസ്റ്റർ മറ്റത്തൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നൗഷീർ ടി.ടി, ജബ്ബാർ ഇരിക്കൂർ, മുസ്തഫ കബീർ എന്നിവർ സംസാരിച്ചു. പി.എൻ.എം ജാബിർ ബേപ്പൂർ സ്വാഗതം പറഞ്ഞു. ഇല്യാസ് മട്ടന്നൂർ ആധ്യക്ഷതവഹിച്ചു. മുസ്തഫ കാബീർ നന്ദിയും പറഞ്ഞു.

