ഐ.സി.ബി.എഫ് സ്പെഷൽ കോൺസുലർ ക്യാമ്പ് വെള്ളിയാഴ്ച
text_fieldsദോഹ: ഇന്ത്യൻ പ്രവാസികൾക്കുവേണ്ടി ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഇന്ത്യൻ എംബസിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന സ്പെഷൽ കോൺസുലർ ക്യാമ്പ് ഏപ്രിൽ 17 വെള്ളിയാഴ്ച ഏഷ്യൻ ടൗണിലുള്ള ഇമാറ ഹെൽത്ത് കെയറിൽ നടക്കും.
രാവിലെ ഒമ്പതുമുതൽ 11 വരെയാണ് ക്യാമ്പ് പ്രവർത്തിക്കുക. ഇന്ത്യൻ പ്രവാസികൾക്കുള്ള പാസ്പോർട്ട്, അറ്റസ്റ്റേഷൻ, പി.സി.സി സേവനങ്ങൾ എന്നിവ ലഭ്യമാകും. പങ്കെടുക്കുന്നവർ എല്ലാ രേഖകളുടെയും പകർപ്പ് സഹിതം ഹാജരാകണം. ഓൺലൈൻ ഫോറം പൂരിപ്പിക്കാനുള്ള സൗകര്യം രാവിലെ എട്ടുമുതൽ ആരംഭിക്കും.
തൊഴിൽ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലെത്തിക്കാൻ സൗകര്യമുണ്ടാകും. ഐ.സി.ബി.എഫ് ഇൻഷുറൻസ് ഡെസ്കും ലഭ്യമാണ്. പുതുക്കിയ പാസ്പോർട്ടുകൾ മേയ് ഒന്നിന് ഇതേ വേദിയിൽ വിതരണംചെയ്യും. ലൊക്കേഷനായി ക്യു.ആർ കോഡ് സ്കാൻ ചെയ്യുക. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ഫോൺ 77245945, 66262477.

