ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി ഹഫ്സ
text_fieldsഒന്നാം ക്ലാസ് വിദ്യാർഥിനി ഹഫ്സ ഷാജഹാൻ
അധ്യാപകരോടൊപ്പം
ദോഹ: ഏറ്റവും വേഗത്തിൽ നൂറ് സെറ്റ് വാക്കുകൾ വായിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി ഒന്നാം ക്ലാസ് വിദ്യാർഥിനിയായ ഹഫ്സ ഷാജഹാൻ.
ഒരു ഷീറ്റിൽ നൽകിയിരുന്ന 100 സൈറ്റ് വാക്കുകൾ വെറും 27.96 സെക്കൻഡുകൾകൊണ്ട് വായിച്ചാണ് ഹഫ്സ നേട്ടം കൈവരിച്ചത്. ആറു വയസ്സും നാലു മാസവും പ്രായമുള്ള ഹഫ്സ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ ഈവനിങ് ഷിഫ്റ്റ് ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
ഹഫ്സയുടെ നേട്ടത്തിൽ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അഭിനന്ദിച്ചു. കുട്ടിയുടെ കഴിവിനെ പരിപോഷിപ്പിക്കുന്നതിൽ പ്രോത്സാഹനവും പിന്തുണയും നൽകിയ മാതാപിതാക്കളെയും അധ്യാപകരെയും അവർ അഭിനന്ദിച്ചു.

