ദീപാവലി മധുരവുമായി ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ്
text_fieldsഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിെൻറ ദീപാവലി ഫെസ്റ്റിവൽ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ
ഉദ്ഘടാനം ചെയ്യുന്നു
ദോഹ: രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ദീപാവലി ഫെസ്റ്റിവൽ ആരംഭിച്ചു. ഫെസ്റ്റിെൻറ ഭാഗമായി ഖത്തറിലെ ഗ്രാൻഡ് മാളിെൻറ ഔട്ട്ലെറ്റുകളായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91 ആൻഡ് 170, പ്ലാസ മാൾ, ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് എസ്ഥാൻ മാൾ വുകൈർ, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ എന്നിവിടങ്ങളിൽ വൈവിധ്യമാർന്ന മധുരപലഹാരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നവംബർ ഒന്നു മുതൽ ഗ്രാൻഡ് മാളിെൻറ ഔട്ട്ലെറ്റുകളിൽ പ്രമോഷൻ ആരംഭിച്ചു.
ഗ്രാൻഡ് മാൾ ബേക്കറി വിഭാഗങ്ങളിലിൽനിന്ന് ലഡു, ബർഫി (വെള്ള, ചോക്ലേറ്റ്, നാളികേരം), ഗുലാബ് ജാമൂൻ, മിക്സഡ് സ്വീറ്റ്സ്, ജിലേബി, ബദാം പാക്ക്, പിസ്താ പാക്ക്, കാജു പാക്ക്, അംജീർ പാക്ക്, ഹൽവ, കാല ജാമൂൻ, പേട, മൈസൂർ പാക്ക്, രസഗുള, കജു കത്തലി, മിൽക്ക് കേക്ക്, മവ റോൾ, ബുൻഡി തുടങ്ങി വ്യത്യസ്ത മധുര പലഹാരങ്ങളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
കൂടാതെ, നോൺ ഫുഡ് വിഭാഗങ്ങളിൽ മെഴുകുതിരി, അഗർബത്തി, ചിരാത്, കർപ്പൂരം, കുങ്കുമം പൗഡർ, രംഗോളി പൗഡർ, അഗർബത്തി സ്റ്റാൻഡ്, തോരണം, വിളക്ക്, വിളക്കെണ്ണ, വിളക്കുതിരി എന്നീ നിരവധി ഉൽപന്നങ്ങളാണ് ഈ വരുന്ന ദീപാവലി പ്രമോഷനിൽ ഉപഭോക്താക്കൾക്കായി ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഒരുക്കിയിട്ടുണ്ട്.

