വാഹനങ്ങളിലെ ഇന്ധനം നിറക്കൽ നിരീക്ഷിക്കാൻ ‘വുഖൂദ്–ഇ’
text_fieldsദോഹ: സർക്കാർ സ്ഥാപനങ്ങളിലെയും സ്വകാര്യ കമ്പനികളിലെയും വാഹനങ്ങളുടെ ഇന്ധന ഉപഭോഗം നിരീക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പുതിയ ‘വുഖൂദ്–ഇ’ മൈേക്രാ ചിപ്പ് വികസിപ്പിച്ചെടുത്തു. മന്ത്രാലയത്തിന് കീഴിലെ മെക്കാനിക്കൽ എക്യുപ്മെൻറ് വിഭാഗമാണ് വുഖൂദുമായി സഹകരിച്ച് ചിപ്പ് വികസിപ്പിച്ചത്. മന്ത്രാലയത്തിെൻറ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിെൻറയും കാര്യക്ഷമമാക്കുന്നതിെൻറയും ഭാഗമായാണിത്.
ഇന്ധന ടാങ്കിലേക്കുള്ള ഓപണിംഗിെൻറ അടുത്തായാണ് മൈേക്രാ ചിപ്പ് ഘടിപ്പിക്കുന്നത്. ചിപ്പിലൂടെ വാഹനങ്ങൾ എത്ര തവണ ഇന്ധനം നിറക്കുന്നുവെന്ന് ഓരോ സ്ഥാപനത്തിനും വളരെ കൃത്യമായി കണക്കാക്കാൻ ചിപ്പിലൂടെ സാധിക്കും. അതനുസരിച്ച് സ്ഥാപനത്തിെൻറ ചെലവ് ചുരുക്കാനും മാർഗമൊരുങ്ങുന്നുവെന്ന് മന്ത്രാലയത്തിലെ പൊതു ശുചിത്വ വിഭാഗം ഡയറക്ടർ സഫർ മുബാറക് അൽ ശാഫി പറഞ്ഞു. ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയുപയോഗിച്ചാണ് ‘വുഖൂദ്–ഇ’ മൈേക്രാചിപ്പ് നിർമ്മിച്ചിരിക്കുന്നത്. ഓരോ സ്ഥാപനങ്ങൾക്കും കീഴിലുള്ള വാഹനങ്ങളുടെ ഇന്ധനം വളരെ കൃത്യമായി നിരീക്ഷിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും അൽ ശാഫി വ്യക്തമാക്കി.
പുതിയ സംവിധാനം സ്ഥാപിക്കുന്നതോടെ ഇന്ധനം നിറക്കുന്നത് സംബന്ധിച്ച് അതത് വകുപ്പുകളിലെ നടപടിക്രമങ്ങൾ ലഘൂകരിക്കാനും കഴിയും. നിലവിൽ പല സർക്കാർ വകുപ്പുകളും വാഹനങ്ങളുടെ ഇന്ധനം നിറക്കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളിലേക്ക് പേപ്പർ കൂപ്പൺ അയക്കുക പോലുള്ളവ ചെയ്യുകയാണ്. ഇത്തരം നടപടിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും സമയം ലാഭിക്കുന്നതിനും പുതിയ ചിപ്പിലൂടെ കമ്പനികൾക്ക് കഴിയും. ഇന്ധനത്തിെൻറ ഉപഭോഗം ചുരുക്കുന്നതിന് മൈേക്രാചിപ്പ് ഏറെ സഹായിക്കും. മന്ത്രാലയത്തിന് കീഴിലുള്ള ജീവനക്കാരുടെ ജോലിയുടെ സ്വഭാവമനുസരിച്ച് ഇന്ധന ഉപഭോഗം എത്രയുണ്ടെന്ന് അറിയാനും ഇതിലൂടെ സാധിക്കുന്നുവെന്നും അൽ ശാഫി ചൂണ്ടിക്കാട്ടി.
