Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.സി.ബി.എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
600ലധികം പ്രവാസി തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യപരിശോധനയും ചികിത്സയും മരുന്നുകളും ലഭ്യമാക്കി
ഐ.സി.ബി.എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ്
cancel
camera_alt


ഐ.സി.ബി.എഫ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽനിന്ന്


ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തൊഴിലാളികൾക്ക് ആരോഗ്യപരിരക്ഷ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഐ.സി.ബി.എഫ് 56ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ദോഹയിലെ സി റിങ് റോഡിലുള്ള നസീം സർജിക്കൽ ആൻഡ് മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ 600-ലധികം പ്രവാസി തൊഴിലാളികൾക്ക് സൗജന്യ ആരോഗ്യപരിശോധന, ഡോക്ടർമാരുടെ കൺസൾട്ടേഷൻ, മരുന്നുകൾ എന്നിവ ലഭ്യമാക്കി.

സാമ്പത്തിക പരിമിതികൾ കാരണം ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്ന പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് ഐ.സി.ബി.എഫ് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

ജനറൽ മെഡിസിൻ, യൂറോളജി, കാർഡിയോളജി, ജനറൽ സർജറി, ഇ.എൻ.ടി, ഡെന്റൽ തുടങ്ങിയ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തറിന്റെ സഹകരണത്തോടെ അർഹരായ രോഗികൾക്ക് ആവശ്യമായ മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു. ബ്ലഡ് ഷുഗർ, ബോഡി മാസ് ഇൻഡക്സ്, കൊളസ്‌ട്രോൾ, രക്തപരിശോധന ഉൾപ്പെടെയുള്ള അടിസ്ഥാന ആരോഗ്യപരിശോധനകളും സൗജന്യമായി നടത്തി.

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അംബാസഡർ ശ്രീകർ റെഡ്ഡിയുടെ പത്നി പ്രതിമ റെഡ്ഡി സന്നിഹിതയായിരുന്നു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും മാനേജിങ് കമ്മിറ്റി അംഗവും മെഡിക്കൽ വിങ് ഇൻ ചാർജുമായ മിനി സിബി നന്ദിയും പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾക്ക് ഷാനവാസ് ബാവ മെമന്റോ നൽകി ആദരിച്ചു. നസീം മെഡിക്കൽ സെന്റർ ഹെഡ് ഓഫ് ഓപ്പറേഷൻസ് അൽത്താഫ്, ഐ.സി.ബി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ കെ.എസ്. പ്രസാദ്, ഇന്ത്യൻ കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ എന്നിവർ സംസാരിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫർ തയ്യിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ മണി ഭാരതി, ഇർഫാൻ അൻസാരി, അമർ വീർ സിങ്, ശങ്കർ ഗൗഡ്, ഖാജ നിസാമുദ്ദീൻ, നീലാംബരി എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ICBF Health Camp for Workers
Next Story