മികച്ച വിജയം നേടിയവരെ അനുമോദിച്ചു
text_fieldsഅനുമോദന പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾ സംഘാടകരോടൊപ്പം
ദോഹ: കഴിഞ്ഞ അധ്യയന വർഷത്തിൽ പത്ത്, 12 ക്ലാസുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ അംഗങ്ങളെ സ്റ്റുഡന്റ്സ് ഇന്ത്യ, ഗേൾസ് ഇന്ത്യ റയ്യാൻ സോൺ അനുമോദിച്ചു. റയ്യാൻ സെന്ററിൽവെച്ച് നടന്ന അനുമോദന ചടങ്ങിൽ സി.ഐ.സി. റയ്യാൻ സോൺ ആക്ടിങ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം സംസാരിച്ചു.
സ്റ്റുഡൻറ്സ് ഇന്ത്യ റയ്യാൻ സോൺ രക്ഷാധികാരി മുഹമ്മദ് റഫീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. സോണൽ കോഓഡിനേറ്റർ ഷറഫുദ്ദീൻ വടക്കാങ്ങര സ്വാഗതവും സി.ഐ.സി. ആക്ടിങ് സെക്രട്ടറി എ.ടി. സലാം നന്ദിയും പറഞ്ഞു. ഗേൾസ് ഇന്ത്യ കോഓഡിനേറ്റർ സലീന, സ്റ്റുഡന്റ്സ് ഇന്ത്യ പ്രതിനിധി അൻവർ സാദത്ത് വിദ്യാർഥി പ്രതിനിധികളായ ഫനാൻ അൻവർ, ആമിന സെന്ന, ഖൻസാ റഫീഖ് എന്നിവർ സംസാരിച്ചു. ഖാൻസ മുഹമ്മദ് റഫീഖിന്റെ ഖിറാഅത്തോടെ തുടങ്ങിയ ചടങ്ങിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഭാരവാഹികൾ ബൊക്കെ നൽകി ആദരിച്ചു. സിദ്ദീഖ് വേങ്ങര, അസർ അലി എന്നിവർ നേതൃത്വം നൽകി.

