എൻജിനീയേഴ്സ് ഫോറം അത്ലറ്റിക് മീറ്റ്
text_fieldsഎൻജിനീയേഴ്സ് ഫോറം സംഘടിപ്പിച്ച അത്ലറ്റിക് മീറ്റിൽ പങ്കെടുത്തവർ
ദോഹ: ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് ഖത്തറിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ എൻജിനീയേഴ്സ് ഫോറം അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ഡി. ശംഖ്പാൽ ഉദ്ഘാടനം ചെയ്തു. എൻജിനീയേഴ്സ് ഫോറം പ്രസിഡന്റ് സലീം അബൂബക്കർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ സ്വാഗതവും സ്പോർട്സ് സെക്രട്ടറി ലബീബ് നന്ദിയും പറഞ്ഞു.
ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, എൻജിനീയേഴ്സ് ഫോറം ബോർഡ് ഓഫ് ഗവർണർസ് ചെയർമാൻ ഷൗക്കത്തലി എന്നിവർ ആശംസകൾ നേർന്നു. വിവിധ കായിക ഇനങ്ങളിലായി അറുനൂറോളം പേർ പങ്കെടുത്തു. ടി.കെ.എം എൻജിനീയറിങ് കോളജ് കൊല്ലം ഒന്നും എം.ഇ.എസ് എൻജിനീയറിങ് കോളജ് കുറ്റിപ്പുറം രണ്ടും വയനാട് ഗവ. എൻജിനീയറിങ് കോളജ് മൂന്നും സ്ഥാനം നേടി.

