പെരുന്നാൾ പങ്കുവെച്ച് നടുമുറ്റം ഈദ് സ്നേഹപ്പൊതി
text_fieldsനടുമുറ്റം ഈദ് സ്നേഹപ്പൊതി ഐ.സി.ബി എഫ് ആക്ടിങ് പ്രസിഡന്റ് റഷീദ് അഹമ്മദും ജനറൽ സെക്ര. ദീപക് ഷെട്ടിയും ഐ.സി.സി കമ്മിറ്റി അംഗം നന്ദിനിയും ചേർന്ന് കൈമാറുന്നു
ദോഹ: പെരുന്നാൾ ദിവസം ‘ഈദ് സ്നേഹപ്പൊതി’ എന്ന പേരിൽ സൗജന്യ ഭക്ഷണ വിതരണം സംഘടിപ്പിച്ച് നടുമുറ്റം പെരുന്നാൾ ആഘോഷം. നുഐജയിലെ പ്രവാസി വെൽഫെയർ ഓഫിസിൽ നടന്ന ചടങ്ങ് ഐ.സി.ബി.എഫ് ആക്ടിങ് പ്രസിഡന്റ് റഷീദ് അഹ്മദ് ഉദ്ഘാടനം ചെയ്തു.
നടുമുറ്റം ആക്ടിങ് പ്രസിഡന്റ് ലത കൃഷ്ണ അധ്യക്ഷതവഹിച്ചു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഐ.സി.സി കൾചറൽ ആക്ടിവിറ്റി കോഓഡിനേറ്റർ നന്ദിനി, അസീം, ം ആർ. ചന്ദ്രമോഹൻ, വൈസ് പ്രസിഡന്റ് റഷീദലി, നടുമുറ്റം പ്രസിഡന്റ് സന നസീം എന്നിവർ ആശംസകളർപ്പിച്ചു.
നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്വിമ തസ്നീം സ്വാഗതവും സ്നേഹപ്പൊതി കോഓഡിനേറ്റർ സകീന അബ്ദുല്ല നന്ദിയും പറഞ്ഞു. ആയിരത്തിലധികം പേർക്കാണ് പെരുന്നാൾ ദിനത്തിൽ സ്നേഹപ്പൊതി കൈമാറിയത്. ബോട്ടുകളിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്കും ലേബർ ക്യാമ്പിലുമായി മാത്രം അഞ്ഞൂറിലധികം കിറ്റുകൾ ടീം വെൽഫെയർ അംഗങ്ങളുടെ കൂടി സഹായത്തോടെ കൈമാറി.

