‘സന്തോഷപ്പെരുന്നാൾ’ സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsഇൻഡസ്ട്രിയൽ ഏരിയ സോഷ്യൽ ക്ലബ് സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ സുഹൈൽ ശാന്തപുരം പെരുന്നാൾ
സന്ദേശം നൽകുന്നു
ദോഹ: ഇൻഡസ്ട്രിയൽ ഏരിയ സോഷ്യൽ ക്ലബ് (ഐ.എ.എസ്സി ഖത്തർ) രണ്ടാം പെരുന്നാൾ ദിനത്തിൽ ‘സന്തോഷപ്പെരുന്നാൾ’ എന്ന പേരിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് ഉമ്മർ പൊന്നാനി അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഐ.സി റയ്യാൻ സോണൽ ആക്ടിങ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം പെരുന്നാൾ സന്ദേശം കൈമാറി. ആക്ടിങ് സെക്രട്ടറി ഷമീം കണ്ണൂരിന്റെ സ്വാഗത ഗാനത്തോടെ തുടക്കം കുറിച്ച പരിപാടിയിൽ അൻസാർ, ഇസ്മായിൽ മുനാഫർ, കെ.കെ. ബഷീർ, ഐദീഹ് തങ്ങൾ, റഫീഖ് എന്നിവർ ഗാനമാലപിച്ചു. ഇസ്മായിൽ തങ്ങൾ ഖിറാഅത്ത് നിർവഹിച്ചു. ഹാഷിം നന്ദി പറഞ്ഞു.

