ഡോം ഖത്തർ ജഴ്സി പ്രകാശനം
text_fieldsദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ഫുട്ബാൾ ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു. സി.എൻ.എ.ക്യു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽവെച്ച് ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് ടീം ക്യാപ്റ്റൻ ജുനൈസ് നിലമ്പൂരിന് ജഴ്സി കൈമാറി. ഖത്തറിൽ പ്രവർത്തിക്കുന്ന മലപ്പുറം ജില്ലക്കാരുടെ ജനകീയ കൂട്ടായ്മയായ ഡോം ഖത്തർ, ഫുട്ബാൾ-വോളിബാൾ- ബാഡ്മിന്റൺ എന്നിവയിൽ മലപ്പുറം ജില്ല ടീമുകളെ വാർത്തെടുക്കാനുള്ള പരിശ്രമത്തിലാണെന്ന് ട്രഷറർ കേശവദാസ് പറഞ്ഞു.
ചടങ്ങിൽ ടീം മാനേജർ ഉണ്ണി എളയത്ത്, സ്പോർട്സ് കോഓഡിനേറ്റർ സിദ്ദീഖ് വാഴക്കാട്, നൗഫൽ കട്ടുപ്പാറ, അനീസ് കെ.ടി, ശരീഫ് കക്കാട്ടിരി, അനീസ് ടി.ഇ എന്നിവർ പങ്കെടുത്തു. സ്പോർട്സ് കോഓഡിനേറ്റർ സിദ്ദീഖ് വാഴക്കാട് നന്ദി പറഞ്ഞു.

