ഡോം ഖത്തർ രക്ത –പ്ലേറ്റ് ലെറ്റ് ദാന കാമ്പയിൻ
text_fieldsദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ), ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മൂന്നു മാസം നീണ്ടു നിൽക്കുന്ന രക്തദാന –പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പയിന് വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് തുടക്കമാകും. ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ബ്ലഡ് ഡൊണേഷൻ യൂണിറ്റിൽ ക്യാമ്പയിന്റെ ഉദ്ഘാടനം നടക്കുന്നം.
മൂന്ന് മാസക്കാലം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ രക്തദാന –പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പയിനുകൾ സംഘടിപ്പിക്കും. ഡിസംബർ 11ന് ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ബ്ലഡ് ഡൊണേഷൻ യൂണിറ്റിൽ വിപുലമായ രക്തദാന ക്യാമ്പയിനോടെ പരിപാടികൾ സമാപിക്കും. മഹത്തായ ഉദ്യമത്തിൽ ഖത്തറിലെ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷൻ: 70617949.

