ദോഹ മദ്റസ അറബി ഭാഷ ദിനം ആചരിച്ചു
text_fieldsദോഹ അൽ മദ്റസ അൽ ഇസ്ലാമിയ ലോക അറബി ഭാഷ
ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾ
ദോഹ: ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് ദോഹ അൽ മദ്റസ അൽ ഇസ്ലാമിയ വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. അറബി ഭാഷയുടെ ആഗോള പ്രാധാന്യവും ചരിത്രവും സാംസ്കാരിക മൂല്യവും വിദ്യാർഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ അറബി പദപ്രശ്നം, നിഘണ്ടുനിർമാണം, ഗാനം, പ്രസംഗം, കവിത പാരായണം, കാലിഗ്രഫി തുടങ്ങി വ്യത്യസ്ത മത്സര ഇനങ്ങളിലായി നൂറിൽ പരം വിദ്യാർഥികൾ പങ്കെടുത്തു. വിജയികളെ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പൽമാരും അനുമോദിച്ചു. മത്സര പരിപാടികൾക്ക് വിവിധ അധ്യാപക, അധ്യാപകേതര ജീവനക്കാർ നേതൃത്വം നൽകി.

