നടുമുറ്റം തൈ വിതരണം സമാപിച്ചു
text_fieldsനടുമുറ്റം ചീഫ് കോഓഡിനേറ്റർ ആബിദ സുബൈർ പച്ചക്കറി തൈ കൈമാറുന്നു
ദോഹ: അടുക്കളത്തോട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി നടുമുറ്റം ഖത്തർ നടത്തിയ തൈ വിതരണം സമാപിച്ചു. വിഷരഹിത പച്ചക്കറികള്‍ വീടുകളില്‍ തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യങ്ങളില്‍ പച്ചക്കറി തൈകള്‍ എല്ലാ വർഷവും വിവിധ ഏരിയകൾ വഴി വിതരണം ചെയ്യാറുണ്ട്. നടുമുറ്റം വക്റ ഏരിയയുടെ തൈ വിതരണത്തോടെയാണ് ഈ വർഷത്തെ തൈ വിതരണം അവസാനിച്ചത്. ചീഫ് കോഓഡിനേറ്റർ ആബിദ സുബൈർ തൈകള്‍ വിതരണം ചെയ്തു. വക്റ ഏരിയ ഭാരവാഹികളായ രമ്യദാസ്, സുമയ്യ തസീൻ, ഖദീജബി നൗഷാദ്, ഏരിയ അംഗങ്ങളായ റബീഹ ഖാദിർകുട്ടി, ഷംന, റൈഹാന, ഷംല ആദം, ഷംസത്ത് തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.

