സർക്കാർ പദ്ധതികളിലേക്ക് കൈപിടിച്ച് ‘കണക്ടിങ്’ സംഗമം
text_fieldsകെ.എം.സി.സി കൊണ്ടോട്ടി മുനിസിപ്പൽ കമ്മിറ്റി ‘കണക്ടിങ്’ സംഗമത്തിൽ സർക്കാർ ക്ഷേമപദ്ധതിയുടെ ഫോറം കൈമാറുന്നു
ദോഹ: കെ.എം.സി.സി കൊണ്ടോട്ടി മുനിസിപ്പൽ അംഗങ്ങളെ വിവിധ സർക്കാർ പദ്ധതികളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ‘കണക്ടിങ്’ പ്രവർത്തക സംഗമം ശ്രദ്ധേയമായി. പ്രവാസി തിരിച്ചറിയൽ കാർഡ്, നോർക്ക ക്ഷേമനിധി, ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതി എന്നിവയെ കുറിച്ച് ലോക കേരളസഭ അംഗവും ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗവുമായ അബ്ദുറഫ് കൊണ്ടോട്ടി വിശദീകരിച്ചു.
സീനിയർ വൈസ് പ്രസിഡൻറ് ഷഫീഖ് ഹുദവി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജലീൽ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. ഖത്തർ കെ.എം.സി.സി മുൻ സംസ്ഥാന സെക്രട്ടറി കോയ കൊണ്ടോട്ടി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദലി നാനാക്കൽ, ശിഹാബ് കാരി, അബൂബക്കർ കാളങ്ങാടൻ, ഫൈസൽ പാലക്കൽ, നവാസ് ചിറയിൽ, തൗസീഫ്, കരീം ചോമയിൽ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീബ് കൊണ്ടോട്ടി സ്വാഗതവും വൈസ് പ്രസിഡന്റ് അനസ് പെരിഞ്ചീരി നന്ദിയും പറഞ്ഞു.

