അബൂനഖ്ല കോംപ്ലക്സ് പരിസരത്ത് ശുചീകരണം
text_fieldsഅബൂനഖ്ല കോംപ്ലക്സ് പരിസരത്ത് നടത്തിയ ശുചീകരണ പ്രവൃത്തിക്കിടെ
ദോഹ: പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനു കീഴിലെ വന്യജീവി സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ അബൂനഖ്ല കോംപ്ലക്സ് പരിസരത്ത് വിപുലമായ ശുചീകരണ കാമ്പയിൻ നടത്തി.
പ്രദേശത്ത് മാലിന്യത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഒരു പൗരൻ പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് മന്ത്രാലയം ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചത്.
പരിസ്ഥിതി ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പൗരന്മാരുടെ പങ്കാളിത്തം അനിവാര്യമാണെന്ന് മന്ത്രാലയം പറഞ്ഞു. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിരതയും ഉറപ്പാക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പൗരന്മാരോടും താമസക്കാരോടും സ്ഥാപനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു.

