ഏഷ്യൻ ടൗണിൽ ഇനി ബ്രാൻഡുകളുടെ 'ന്യൂ ട്രെൻഡ്'
text_fieldsഏഷ്യൻ ടൗണിൽ ഉദ്ഘാടനം ചെയ്ത ന്യൂ ട്രെൻഡ്
ദോഹ: മനോഹരമായ ലൈഫ് സ്റ്റൈൽ സ്പോർട്സ് കലക്ഷനുകളുമായി ന്യൂ ട്രെൻഡ് ഏഷ്യൻ ടൗണിൽ പ്രവർത്തനം ആരംഭിച്ചു. ബ്രാൻഡഡ് സ്പോർട്സ് വെയർ, ലൈഫ്സ്റ്റൈൽ ഡിസൈൻസ് എന്നിവയുടെ ഏറ്റവും മികച്ച കലക്ഷനുകളുമായാണ് ന്യൂ ട്രെൻഡ് എത്തിയിരിക്കുന്നത്. ഗാഡ്സ്, അഡിഡാസ്, അംബ്രോ, ആൻഡ്, സ്കെച്ചേഴ്സ്, ഗുഡ് ഇയർ, ലിബർട്ടി, ഗ്ലാഡിയേറ്റർ തുടങ്ങി ലോകോത്തര ബ്രാൻഡുകളുടെ ഷൂസുകളും സ്പോർട്സ് വെയറുകളും ബാഗുകളും മികച്ച വിലയിൽ ഒരുക്കിയിരിക്കുന്നു. ഓരോ ഗാഡ്സ് ഷൂസുകൾക്കുമൊപ്പം ഒരു സ്റ്റീൽ സ്പോർട്സ് ബോട്ടിൽ സൗജന്യമായി ലഭിക്കും. മറ്റ് ബ്രാൻഡുകൾക്ക് ആകർഷകമായ വിലയാണ് ന്യൂ ട്രെൻഡ് ഒരുക്കിയിരിക്കുന്നത്. ഫഹദ് അൽ അബ്ദുൽ അസീസാണ് ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഷോപ് നമ്പർ 97 ഏഷ്യൻ ടൗൺ പ്ലാസ മാളിലാണ് ന്യൂ ട്രെൻഡ് പ്രവർത്തിക്കുന്നത്.

