ബേപ്പൂർ പ്രവാസി അസോസിയേഷൻ വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു
text_fieldsബേപ്പൂർ പ്രവാസി അസോസിയേഷൻ വാർഷിക-ഓണാഘോഷം ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ബേപ്പൂർ പ്രവാസി അസോസിയേഷൻ (ബിപാക്) ഒമ്പതാം വാർഷികവും ഓണാഘോഷവും ഓൾഡ് ഐഡിയൽ സ്കൂളിൽ നടന്നു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് അംഗം സുധീറിന് സ്വീകരണവും ഖത്തറിൽ 25 വർഷം പൂർത്തിയാക്കിയ ബേപ്പൂർ നിവാസികളെ ആദരിക്കുകയും ചെയ്തു. ബിപാക്കിന്റെ ജനറൽ ബോഡിയിൽ 19 അംഗ എക്സിക്യൂട്ടിവ് രൂപവത്കരിച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുഖ്യ രക്ഷാധികാരിയായി പി.എൻ.എം. ജാബിർ, പ്രസിഡന്റ് അബ്ദുൽ അസീസ് ടി.വി, സെക്രട്ടറി താജുദ്ദീൻ, ട്രഷറർ റഹൂഫ് മലയിൽ എന്നിവരെ തെരഞ്ഞെടുത്തു. റഹീസ് തയ്യിൽ, അൻവർ ഹുസൈൻ, റിജാബ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ആസിഫ് അലി, റഹീസ് കെ.കെ, ബാബു കെ എന്നിവർ ജോയന്റ് സെക്രട്ടറിമാർ. വാർഷിക ഓണാഘോഷത്തിന്റെ ഭാഗമായി ബിപാക്കിന്റെ അംഗങ്ങളുടെയും ദോഹയിലെ കല പ്രവർത്തകരുടെയും കലാപരിപാടികൾ സംഘടിപ്പിച്ചു. പ്രസിഡന്റ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
താജുദ്ദീൻ സ്വാഗതം പറഞ്ഞു. കെ.എം.സി.സി പ്രതിനിധി മുസ്തഫ, കോഴിക്കോട് പ്രവാസി അസോസിയേഷൻ പ്രതിനിധി കൃഷ്ണകുമാർ, ചാലിയാർ ദോഹ പ്രസിഡന്റ് സമീൽ, ജാബിർ പി.എൻ.എം എന്നിവർ ആശംസകൾ അർപ്പിച്ചു. റഹൂഫ് മലയിൽ നന്ദി പറഞ്ഞു.

