Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏപ്രിൽ 25 വരെ ബാങ്ക് അവധി
text_fieldsbookmark_border
ഖത്തർ സെൻട്രൽ ബാങ്ക്
ദോഹ: ഖത്തറിലെ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ ഈദ് അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.
വെള്ളി, ശനി ദിവസങ്ങൾ വാരാന്ത്യ അവധിയും കഴിഞ്ഞ് തുടർന്നുള്ള ദിവസങ്ങളാണ് പെരുന്നാൾ അവധിയായും പ്രഖ്യാപിച്ചത്. ആകെ അഞ്ചു ദിവസം ബാങ്കുകൾ, പണവിനിമയ സ്ഥാപനങ്ങൾ എന്നിവക്കെല്ലാം അവധിയായിരിക്കും.
സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ പൊതുമേഖലയിലെ പെരുന്നാൾ അവധി ബുധനാഴ്ച തന്നെ ആരംഭിച്ചിരുന്നു. വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ 11 ദിവസം നീണ്ട ഒഴിവു ദിവസങ്ങളാണ് പൊതുമേഖലയിൽ പ്രഖ്യാപിച്ചത്.
Next Story

