Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സകാത് സഹായം; മൂന്നാം പാദത്തിൽ വിതരണം ചെയ്തത് 9.1 കോടി റിയാൽ

text_fields
bookmark_border
ചികിത്സ ആവശ്യങ്ങൾക്കായി 1.78 കോടി റിയാൽ വിതരണം ചെയ്തു
സകാത് സഹായം; മൂന്നാം പാദത്തിൽ വിതരണം ചെയ്തത് 9.1 കോടി റിയാൽ
cancel

ദോഹ: ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫിന് കീഴിലുള്ള സകാത് കാര്യ വകുപ്പ് ഈ വർഷം മൂന്നാം പാദത്തിൽ വിതരണം ചെയ്തത് 9.1 കോടിയിലധികം ഖത്തരി റിയാൽ. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിവാണ് ഇത്രയും തുക വിതരണം ചെയ്തത്. രാജ്യത്തുടനീളമുള്ള 2,934 കുടുംബങ്ങൾക്ക് ഇതിലൂടെ പ്രയോജനം ലഭിച്ചു.

അപേക്ഷകരുടെ വിവരങ്ങൾ നേരിട്ടും ഫീൽഡ് വിസിറ്റ് വഴിയും പരിശോധിച്ച് അർഹരായവർക്കാണ് സക്കാത്ത് വിതരണം നടത്തുന്നത്. കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനായി 3.57 കോടി റിയാൽ ആണ് വിതരണം ചെയ്തത്. അപ്രതീക്ഷിത സാമ്പത്തിക ബാധ്യതകൾ മുലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായമായി 3.3 കോടി റിയാൽ കൈമാറി. ചികിത്സ ആവശ്യങ്ങൾക്കായി 1.78 കോടി റിയാലും അനുവദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar Zakat Department Aids Families
Next Story