ഏഷ്യൻ ഗെയിംസ്: കരാട്ടെയിൽ വീണ്ടും ഖത്തറിന് മെഡൽ നേട്ടം
text_fieldsഅബ്ദുല്ല റഷാദ് ഏഷ്യൻ ഗെയിംസ് മത്സരത്തിനിടെ
നാഗോയ /ദോഹ: ജപ്പാനിലെ ഐച്ചി നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് കരാട്ടെ മത്സരത്തിൽ ഖത്തർ രണ്ടാമത്തെ മെഡൽ സ്വന്തമാക്കി. പുരുഷന്മാരുടെ 84 കിലോ താഴെയുള്ളവരുടെ വിഭാഗത്തിൽ ഖത്തറിന്റെ അബ്ദുല്ല റഷാദാണ് വെങ്കല മെഡൽ നേടിയത്. ചൊവ്വാഴ്ച നടന്ന പോരാട്ടത്തിൽ ഫലസ്തീന്റെ അബ്ദുല്ല അൽ ഖത്തീബിനെ 8-0 സ്കോറിനാണ് റഷാദ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പുരുഷന്മാരുടെ 60 കിലോ വിഭാഗത്തിൽ ഖത്തറിന്റെ അബ്ദുറഹ്മാൻ മുസ്തഫ വെള്ളി മെഡൽ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് റഷാദിലൂടെ ഖത്തർ വീണ്ടും മെഡൽ നേട്ടം കൊയ്തത്. ഇതോടെ ഒരു വെള്ളിയും ഒരു വെങ്കലവും ഖത്തർ കരാട്ടെ ടീം സ്വന്തമാക്കി.

