അറബ് ഉച്ചകോടിയിൽ പങ്കെടുത്ത് അമീർ
text_fieldsഅറബ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി
ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിക്കൊപ്പം
ദോഹ: കൈറോയിൽ നടന്ന അറബ് ഉച്ചകോടിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി പങ്കെടുത്തു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി ഉൾപ്പെടെ ഉന്നതതല സംഘത്തോടൊപ്പമാണ് അമീർ അറബ് ഉച്ചകോടിയിൽ പങ്കെടുത്തത്.
ഗസ്സയിലെ വെടിനിർത്തലിന്റെ ഭാവിയും യുദ്ധാനന്തര ഫലസ്തീൻ പുനനിർമാണവും ഉൾപ്പെടെ വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ടാണ് അറബ് രാഷ്ട്ര നേതാക്കൾ കൈറോയിൽ ഒന്നിച്ചത്.
ഉച്ചകോടിക്കിടെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി ലബനാൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔനുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി കൂടി പങ്കെടുത്ത കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി സൗഹൃദവും മറ്റു വിഷയങ്ങളും ചർച്ച ചെയ്തു.
അമീരി ദിവാൻ ചീഫ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫി ഉൾപ്പെടെ പങ്കെടുത്തു.

