അനുശോചനവുമായി കുവൈത്തിലെത്തി അമീർ
text_fieldsഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കുവൈത്തിന്റെ പുതിയ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിറിനൊപ്പം
ദോഹ: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ കുവൈത്തിലെത്തി അനുശോചനമറിയിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഞായറാഴ്ച രാവിലെയാണ് അമീറിന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം കുവൈത്തിലെത്തിയത്.
പുതിയ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ ഖത്തർ അമീർ തന്റെയും രാജ്യത്തിന്റെയും അനുശോചനമറിയിച്ചു.ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, ശൈഖ് സബാഹ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് നവാഫ് അൽ അഹമ്മദ് അസ്സബാഹ്, മറ്റു സഹാബ് കുടുംബാംഗങ്ങൾ എന്നിവരെയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സന്ദർശിച്ചു.
അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി ഉൾപ്പെടെ പ്രമുഖരും അമീറിനൊപ്പമുണ്ടായിരുന്നു.

