അമീറും സൗദി പ്രതിരോധമന്ത്രിയും കൂടിക്കാഴ്ച നടത്തി
text_fieldsദോഹയിലെത്തിയ സൗദി പ്രതിരോധമന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അമീർ ശൈഖ്
തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഖത്തർ സന്ദർശിക്കുന്ന സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി കൂടിക്കാഴ്ച നടത്തി. അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യ ഉൾപ്പെടെ ഇരു രാജ്യങ്ങളിലെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥ സംഘവും പങ്കെടുത്തു.
കൂടിക്കാഴ്ചയിൽ സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെയും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ അബ്ദുൽ അസീസ് അൽ സൗദിന്റെയും ആശംസകൾ അമീറിനെ അറിയിച്ചു. ഖത്തറും സൗദിയും തമ്മിലെ വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും ചർച്ചയായി.

