ഹമദ് തുറമുഖ തീരത്ത് കൂറ്റൻ തിമിംഗലമടിഞ്ഞു
text_fieldsതിമിംഗലത്തിന്റെ ജഡം ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നു
ദോഹ: ഹമദ് തുറമുഖ തീരത്തോടുചേർന്ന് കൂറ്റൻ തിമിംഗലം അടിഞ്ഞു. തുറമുഖത്തിന്റെ കപ്പലുകൾ നങ്കൂരമിടുന്ന ഭാഗത്തായി കണ്ടെത്തിയ തിമിംഗലത്തിന്റെ ജഡം ക്രെയിൻ ഉപയോഗിച്ച് അധികൃതർ നീക്കം ചെയ്തു.
മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, തുറമുഖവും ടെർമിനലും നിയന്ത്രിക്കുന്ന മവാനി ഖത്തർ എന്നിവരുടെ നേതൃത്വത്തിലാണ് തിമിംഗല ജഡം അധികൃതർ നീക്കം ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു വൻ സജ്ജീകരണങ്ങളോടെ ജഡം മാറ്റിയത്. ഇവയുടെ ചിത്രങ്ങൾ അധികൃതർ പങ്കുവെച്ചു.
സമുദ്രവിഭവങ്ങളുടെ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിന് ഏറ്റവും ഉയർന്ന പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടപടികൾ പൂർത്തിയാക്കിയതായി മവാനി ഖത്തർ സമൂഹ മാധ്യമ പേജ് വഴി അറിയിച്ചു.

