വേൾഡ് മലയാളി ഫെഡറേഷൻ മസ്കത്ത് ദേശീയ കൗൺസിലിന് പുതിയ നേതൃത്വം
text_fieldsഅൻസർ അബ്ദുൽ ജബ്ബാർ, സജിമോൻ ജോർജ്, ഹബീബ്, ജാൻസൺ ജോസ്
മസ്കത്ത്: വേൾഡ് മലയാളി ഫെഡറേഷന്റെ മസ്കത്ത് ദേശീയ കൗൺസിലിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. കോർകമ്മിറ്റി ഭാരവാഹികളായി അൻസർ അബ്ദുൽ ജബ്ബാർ (മസ്കത്ത് ദേശീയ കോഓഡിനേറ്റർ), സജിമോൻ ജോർജ് (ദേശീയ പ്രസിഡന്റ്), ഹബീബ് (സെക്രട്ടറി), ജാൻസൺ ജോസ് (ട്രഷറർ)എന്നിവർ ചുമതലയേറ്റു. വൈസ് പ്രസിഡന്റുമാരായി പ്രിയ ദേവൻ, പി.കെ. ഷഫീൽ, ബിജു പുരുഷോത്തമൻ എന്നിവരെയും ജോയന്റ് സെക്രട്ടറിമാരായി ബൈജു കുന്നത്ത്, ആൻസൺ, വിനോ, മീഡിയ കോഓഡിനേറ്റർ സബിത, വിവിധ ഫോറം കോഓഡിനേറ്റർമാരായി മധുമതി നന്ദകിഷോർ, മുഹമ്മദ് നിഷാദ്, സതീഷ് നൂറനാട്, സിദ്ദീഖ് അബ്ദുല്ല, നന്ദകിഷോർ, നാസർ ശ്രീകണ്ഠപുരം, ഷിജു ഷമ്സ്, ബിനോയ്, ഷാൻ, ദീപേഷ്, സച്ചിൻ എന്നിവരെയും തെരഞ്ഞെടുത്തു. ഇന്ത്യ ഗൾഫ്, യൂറോപ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ ആസ്ഥാനം കേരളത്തിലെ കോഴിക്കോടാണ്.

