വളാഞ്ചേരി ഒമാൻ കൂട്ടായ്മ വാർഷികസംഗമം
text_fieldsമസ്കത്ത്: ഒമാനിലെ വളാഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ ‘വളാഞ്ചേരി ഒമാൻ കൂട്ടായ്മ’ വാർഷിക സംഗമം നടത്തി. ബർക്കയിലെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. കോവിഡ് മൂലം കഴിഞ്ഞ വർഷങ്ങളിൽ സംഗമം നടക്കാതിരുന്നതിനാൽ 2019 മുതൽ 2023വരെ കൂട്ടായ്മ ഒമാനിലും നാട്ടിലുമായി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സെക്രട്ടറിയും ഫിനാൻസ് സെക്രട്ടറിയും ചേർന്ന് അവതരിപ്പിച്ചു.
കെ.ടി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഒ.കെ. ജലീൽ, പ്രോഗ്രാം കൺവീനർ ഹഫ്സൽ എന്നിവർ സംസാരിച്ചു. ജനറൽ ബോഡി മീറ്റിങ്ങിൽ കെ.ടി. ഇസ്മായിൽ പ്രസിഡന്റായും സൈദ് അലി സെക്രട്ടറിയായും ഷബീർ കമ്മുക്കുട്ടി ട്രഷററായും തിരഞ്ഞെടുത്തു. ആശിഖ്, ഷബീൽ കരീം (വൈസ് പ്രസി), ഹഫ്സൽ ബർക്ക, റാഫി പൈങ്കണ്ണൂർ (ജോ. സെക്ര) എന്നിവരാണ് മറ്റ് ഭാരവാഹികൾ. കൂടാതെ നാലംഗ ഉപദേശക സമിതിയും പത്തംഗ ആക്ഷൻ കമ്മിറ്റിയും നിലവിൽവന്നു. കലാകായിക പരിപാടികൾക്ക് ആഷിഖ്, ഹഫ്സൽ, ഷബീർ എന്നിവർ നേതൃത്വം നൽകി.

