വടകര സഹൃദയവേദി ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsഒ.കെ. വിനോദ് (പ്രസി.), സുധീർ ചന്ത്രോത്ത്(ജന.സെക്ര.),വിജയകുമാർ (ട്രഷ.),സുരേഷ് അക്കമഠത്തിൽ (മുഖ്യ രക്ഷാധികാരി)
മസ്കത്ത് : റൂവിയിൽ നടന്ന വാർഷിക ജനറൽബോഡി യോഗത്തിൽ വടകര സഹൃദയവേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുൻ ജനറൽ സെക്രട്ടറി ഒ.കെ. വിനോദ് പ്രവർത്തന റിപ്പോർട്ടും സുരേഷ് അക്കമഠത്തിൽ പുതിയ ഭാരവാഹികളുടെ പാനലും അവതരിപ്പിച്ചു.
കൂട്ടായ്മയിലെ മരണപ്പെട്ട അംഗങ്ങൾക്കും വിലങ്ങാട്, വയനാട് എന്നിവിടങ്ങളിലുണ്ടായ പ്രളയത്തിൽ മരിച്ചവർക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തി. സുധീർ ചന്ത്രോത്ത് നന്ദി പറഞ്ഞു.
ഭാരവാഹികൾ : ഒ.കെ. വിനോദ് (പ്രസി.), സുധീർ ചന്ത്രോത്ത്(ജന. സെക്ര. ), വിജയകുമാർ (ട്രഷ.), ഫസൽ റഹ്മാൻ, ഉല്ലാസ് ചെറിയാൻ, എം.ടി.കെ. ശ്രീജിത്ത് (വൈസ്.പ്രസി.) രജീഷ് പറമ്പത്ത്, ഹാരിസ് വൈകിലേരി, (ജോ.സെക്ര.) ബാബു പാക്കയിൽ (ജോ.ട്രഷ.) സുരേഷ് അക്കമഠത്തിൽ (മുഖ്യ രക്ഷ. ) ബാബു കൊളോറ , ഉദയൻ മൂടാടി (രക്ഷാധികാരികൾ)

