മാധ്യമപ്രവർത്തകർക്ക് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച വാക്സിനേഷൻ ക്യാമ്പിൽ നിന്ന്
മസ്കത്ത്: മസ്കത്തിലെ മാധ്യമപ്രവർത്തകർക്കും, അവരുടെ കുടുംബാംഗങ്ങൾക്കുമായി ബദ്ർ അൽ സമാ ആശുപത്രി സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
റൂവി ബദ്ർ അൽ സമാ ആശുപത്രിയിലായിരുന്നു വാക്സിനേഷൻ. ആസ്ട്രസെനക വാക്സിെൻറ ആദ്യ ഡോസാണ് ഇവർക്ക് നൽകിയത്. ഒരു മാസത്തിനു ശേഷം രണ്ടാം ഡോസും നൽകും. കോവിഡ് വാക്സിൻ നൽകുന്നതിൽ മാധ്യമ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും പ്രഥമ പരിഗണന നൽകിയതിൽ ആശുപത്രി മാനേജ്മെൻ റിന് നന്ദി അറിയിക്കുന്നതായി മാധ്യമ പ്രവർത്തകർ പറഞ്ഞു.
കോവിഡ് കാലത്ത് ഒട്ടേറെ ബുദ്ധിമുട്ടുകൾ സഹിച്ച് ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് വാക്സിൻ നൽകുക എന്നത് തങ്ങളുടെ പ്രഥമ പരിഗണനയിലുണ്ടായിരുന്ന കാര്യമായിരുന്നെന്നും രണ്ടാം ഡോസ് കൃത്യ സമയത്തുതന്നെ നൽകുമെന്നും ആശുപത്രി മാനേജ്മെൻ റ് പ്രതിനിധികളും അറിയിച്ചു. മുഹമ്മദ് ഇഖ്ബാൽ, ഷഹീൻ ഇഖ്ബാൽ, വി.കെ. ഷഫീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

