Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടക്കന്‍ ബാത്തിനയിൽ കിണറിടിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു

text_fields
bookmark_border
വടക്കന്‍ ബാത്തിനയിൽ കിണറിടിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു
cancel

മസ്കത്ത്: കിണർ നന്നാക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഖാബൂറ വിലായത്തിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. കണാതായ തൊഴിലാളിക്കുവേണ്ടി തിരച്ചിൽ നടക്കുകയാണ്. അപകടത്തിൽപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന വിവരങ്ങൾ ലഭ്യമായിട്ടില്ല.

സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ തൊഴിലിടങ്ങളിലും മറ്റും വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two laborers died after a well collapsed in North Bathina
Next Story