ജ്വാല ഫലജ് വടംവലി മാമാങ്കം; ഫലജ് കൈരളി ജേതാക്കള്‍
text_fieldsജ്വാല ഫലജ് കൂട്ടായ്മ ഫലജ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തിയ വടംവലി മാമാങ്കത്തിൽ ജേതാക്കളായ
ഫലജ് കൈരളി
സുഹാര്‍: ജ്വാല ഫലജ് കൂട്ടായ്മ ഫലജ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തിയ വടംവലി മാമാങ്കത്തിൽ ഫലജ് കൈരളി ജേതാക്കളായി. സുഹാറിലെയും ഫലജിലെയും വിവിധ ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ടീം പസിഫിക് ബ്ലൂ രണ്ടാം സ്ഥാനം നേടി. അത്യന്തം വാശിയേറിയ മത്സരത്തില്‍ ഇരു ടീമുകളും തങ്ങളുടെ ആവേശം വടത്തില്‍ ആവാഹിച്ച് മുന്നേറി. ചെറിയ നീക്കത്തില്‍ എതിര് ടീമിനെ വലിച്ചു വീഴ്ത്തി ഫലജ് കൈരളി ട്രോഫിയും കാഷ് പ്രൈസും സ്വന്തമാക്കി.
മികച്ച സംഘാടക നേതൃത്വത്തില്‍ അരങ്ങേറിയ മത്സരം സിറാജ് തലശ്ശേരി, സിയാദ്, സുരേഷ്, മജീദ്, ഷാജഹാന് എന്നിവര്‍ നിയന്ത്രിച്ചു. വിജയികള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും രാമചന്ദ്രന് താനൂര്‍, രാജേഷ് കെ.വി, തമ്പാന് തളിപ്പറമ്പ, മജീദ് ഹിജാരി എന്നിവര്‍ ട്രോഫിയും ക്യാഷ് പ്രൈസും നല്കി.
ആവേശ മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ ടീമുകള്‍ക്കും വടംവലി കോഓഡിനേറ്റര്‍ നിബിന് ജിത്ത് നന്ദി അറിയിച്ചു. വരും വര്‍ഷങ്ങളിലും ഇതിന്റെ തുടര്‍ച്ചയായി വടംവലി മാമാങ്കം സംഘടിപ്പിക്കുമെന്നും ജ്വാല ഫലജ് സംഘടക സമിതിക്കു വേണ്ടി സുരേഷ്, ഇക്ബാല്‍ എന്നിവര്‍ അറിയിച്ചു.

