Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അശ്രദ്ധമായ ഡ്രൈവിങ്; ഒരാൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: ഇബ്രി വിലായത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ഒരു പൗരനെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.
കാൽനട യാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വേണ്ടി നിശ്ചയിച്ച പാതകളിൽ മനഃപൂർവം വാഹനം ഓടിച്ചുകയറി മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കുന്ന തരത്തിലായിരുന്നു ഇയാളുടെ പ്രവൃത്തിയെന്ന് ദാഹിറ ഗവർണറേറ്റ് പൊലീസ് പറഞ്ഞു. നിയമ നടപടികൾ പൂർത്തിയായി വരികയാണ്.
Next Story

