Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിൽ ചൂടിന് ശമനമില്ല; ഹംറ അൽ ദുരുവിൽ 49.1° സെൽഷ്യസ്
text_fieldsbookmark_border
മസ്കത്ത്: രാജ്യത്ത് ചൂട് ശമനമില്ലാതെ തുടരുന്നു. സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ദാഖിലിയ ഗവർണറേറ്റിലെ ഹംറ അൽ ദുരുവിൽ ആണ്. 49.1ഡിഗ്രി സെൽഷ്യസ് ആണ് ഇവിടുത്തെ ചൂട്. കുറഞ്ഞ താപനില ദോഫാറിലെ ധാൽകുത്തിൽ ആണ് (20 ഡിഗ്രി സെൽഷ്യസ്). സുനൈന 48.6, മുഖ്ഷിനിൽ 48.1, ഇബ്രിയിൽ 47.3 ഡിഗ്രിസെൽഷ്യസ് എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ താപനില.
Next Story

