ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് ഷാർജ ഭരണാധികാരി മടങ്ങി
text_fieldsഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് നൽകിയ യാത്രയയപ്പ്
മസ്കത്ത്: ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് രണ്ട് ദിവസത്തെ ഔദ്യോഗികസന്ദർശനം പൂർത്തിയാക്കി യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഒമാനിൽനിന്ന് മടങ്ങി. അദ്ദേഹത്തിനും പ്രതിനിധിസംഘത്തിനും നൽകിയ യാത്രയയപ്പ് ചടങ്ങിൽ ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, വാർത്താവിതരണ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹരാസി, ഒമാനിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് ബിൻ നഖിറ അൽ ദഹേരി, മസ്കത്തിലെ യു.എ.ഇ എംബസിയിലെ നിരവധി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.
ഒമാനിലെത്തിയ ഷാർജ ഭരണാധികാരിക്ക് ഊഷ്മള വരവേൽപാണ് അധികൃതർ നൽകിയത്. സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധവും പൊതുതാൽപര്യമുള്ള മറ്റ് കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
അൽ ഖാസിമിയും പ്രതിനിധിസംഘവും സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കും മസ്കത്ത് റോയൽ ഓപ്പറ ഹൗസും നാഷനൽ മ്യൂസിയവും സന്ദർശിച്ചു. ഓപറ ഹൗസിലെത്തിയ അദ്ദേഹത്തിന് അതിന്റെ സൗകര്യങ്ങൾ, ഷോകൾ, ഒരുവർഷം നീളുന്ന പരിപാടികൾ എന്നിവയെ കുറിച്ച് വിശദീകരിച്ചു.
ഒമാനി വാസ്തുവിദ്യയും സാംസ്കാരിക പാരമ്പര്യവും ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള വാസ്തുവിദ്യ സംസ്കാരങ്ങളുമായി സംയോജിപ്പിച്ചുള്ള ഓപ്പറ ഹൗസിന്റെ രൂപകൽപനയും അദ്ദേഹം വീക്ഷിച്ചു. വിസിറ്റേഴ്സ് രജിസ്റ്ററിൽ ഒപ്പുവെച്ചാണ് ശൈഖ് സുൽത്താൻ അൽ ഖാസിമി ഓപറ ഹൗസിൽനിന്ന് മടങ്ങിയത്.
ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി, ഒമാനിലെ യു.എ.ഇ അംബാസഡർ മുഹമ്മദ് ബിൻ നഖീറ അൽ ദഹേരി, സാംസ്കാരിക, ഇൻഫർമേഷ

