ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ 55ാമത് ശാഖ ദുകമിൽ തുടങ്ങി
text_fieldsഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ 55ാമത് ശാഖ ദുകമിൽ ശൈഖ് അഹമ്മദ് മാലിക് അൽ ഖലീലി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: രാജ്യത്തെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ 55ാമത് ശാഖ ദുകം റിഫൈനറിക്കു സമീപം പ്രവർത്തനം ആരംഭിച്ചു. മഹുത്-ദുഃഖം റോഡിൽ റിഫൈനറിക്ക് എതിർവശം അൽമഹാ ഫ്യുവൽ സ്റ്റേഷനുള്ളിലാണ് ഓഫിസ്.
ശൈഖ് അഹമ്മദ് മാലിക് അൽ ഖലീലി ഉദ്ഘാടനം ചെയ്തു. ദുകമിലെ നാലാമത്തെ ശാഖയാണിത്. ഗ്ലോബൽ മണി എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ കെ.എസ്. സുബ്രഹ്മണ്യൻ, ജനറൽ മാനേജർ അമിത് താലുക്ദർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. 20 വർഷമായി ഒമാനിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ മണി എക്സ്ചേഞ്ചിന് ഉപഭോക്താക്കൾ നൽകിവരുന്ന പിന്തുണക്ക് മാനേജിങ് ഡയറക്ടർ കെ.എസ്. സുബ്രഹ്മണ്യനും ജനറൽ മാനേജർ അമിത് താലുക്ദറും നന്ദി അറിയിച്ചു.

