ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ 54ാമത് ശാഖ പ്രവർത്തനമാരംഭിച്ചു
text_fieldsദുകം ദാഹറിലെ ഗ്ലോബൽ മണി എക്സ്ചേഞ്ച് ശാഖയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ 54ാമത് ശാഖ ദുകമിനടുത്ത് ദാഹറിൽ പ്രവർത്തനമാരംഭിച്ചു. നഗരത്തിെൻറ ഹൃദയഭാഗത്ത് അൽ മഹാ പെട്രോൾ സ്റ്റേഷനുള്ളിലായാണ് പുതിയ ശാഖ.
ഗ്ലോബൽ മണി എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ കെ.എസ്. സുബ്രഹ്മണ്യനും ജനറൽ മാനേജർ അമിത് താലുക്ദറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്. കഴിഞ്ഞ 20 വർഷമായി ഒമാനിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ മണി എക്സ്ചേഞ്ചിന് ഉപഭോക്താക്കൾ നൽകിവരുന്ന പിന്തുണക്ക് മാനേജിങ് ഡയറക്ടർ കെ.എസ്. സുബ്രഹ്മണ്യനും ജനറൽ മാനേജർ അമിത് താലുക്ദറും നന്ദിയറിയിച്ചു.

