സൂപ്പർ മൂൺ സൂപ്പറാ...
text_fieldsമസ്കത്ത്: ഒമാന്റെ ആകാശവും ഇന്ന് ചാന്ദ്രവിസ്മയത്തിന് സാക്ഷ്യം വഹിക്കും. ഈ വർഷത്തെ ആദ്യത്തെ സൂപ്പർ മൂണാണ് വൈകീട്ട് 5.37ഓടെ ഉദിക്കുക.
ഇന്ന് ആകാശത്ത് പതിവിലും വലുപ്പത്തിലും പ്രകാശത്തിലുമാകും പൂര്‍ണ ചന്ദ്രന് ദൃശ്യമാകുക. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ദീർഘ വൃത്താകൃതിയിലായതിനാല്‍ ഭൂമിയുമായുള്ള ചന്ദ്രന്റെ അകലം സമയത്തിനനുസരിച്ച് മാറും. ഇത്തരത്തില്‍ ചന്ദ്രന് ഭൂമിയോട് എറ്റവുമടുത്തുവരുന്ന സമയമാണ് സൂപ്പര്‍ മൂണ്‍ ദൃശ്യമാകുന്നത്. സാധാരണ പൗര്ണമിയെക്കാള് വലിപ്പവും തിളക്കവും സൂപ്പര്‍ മൂണ്‍ സമയത്ത് ചന്ദ്രനുണ്ടാകും. തുറസ്സായ സ്ഥലങ്ങളിൽനിന്ന് ഇത് കാണാൻ കഴിയും. മികച്ച കാഴ്ചാനുഭവത്തിന് തെളിഞ്ഞ ആകാശവും വേണം.

