Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുൽത്താൻ പെരുന്നാൾ ആശംസകൾ നേർന്നു
text_fieldsbookmark_border
മസ്കത്ത്: ബലിപെരുന്നാളിനോടനുബന്ധിച്ച് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പൗരന്മാർക്കും സുൽത്താനേറ്റിലെ താമസക്കാർക്കും ആശംസകൾ നേർന്നു. ഈ അനുഗൃഹീത ദിനങ്ങൾ സമൃദ്ധിയുടെയും സമാധാനത്തിന്റെയും സൗഹാർദ്ദത്തിന്റെയും ആയിരിക്കട്ടെയെന്നും എല്ലാവർക്കും സന്തോഷവും സംതൃപ്തിയും ഐക്യവും നൽകി അനുഗ്രഹിക്കട്ടെ എന്നും സർവശക്തനോട് പ്രാർഥിക്കുകയാണെന്നും സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു. വിവിധ ലോക നേതാക്കൾക്കും സുൽത്താൻ പെരുന്നാൾ ആശംസകൾ കൈമാറി.
Next Story

