അന്താരാഷ്ട്ര പുസ്തകമേളയില്‍ സുൽത്താനേറ്റ് പങ്കെടുക്കും
text_fieldsമസ്കത്ത്: റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ സുൽത്താനേറ്റ് പങ്കെടുക്കും. ഈ മാസം 27ന് തുടങ്ങുന്ന മേളയിൽ അതിഥി രാജ്യമായാണ് ഒമാൻ സംബന്ധിക്കുന്നത്.
പുസ്തകമേളയിലെ പ്രാതിനിധ്യത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സയ്യിദ് സൈദ് സുല്‍ത്താന്‍ അല്‍ ബുസൈദി പറഞ്ഞു. അതിഥിരാഷ്ട്രമായി പരിഗണിച്ചത് ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വളര്‍ന്നുവരുന്ന സൗഹൃദമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും ശരിയായ രീതിയിൽ സൗദി പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍
ഏഴുവരെയാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേള അരങ്ങേറുന്നത്.

