Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്ഞ് പെയ്യുന്നു; ജബൽ ശംസിലേക്ക്​ സഞ്ചാരികളുടെ ഒഴുക്ക്​

text_fields
bookmark_border
ഡിസംബർ, ജനുവരി മാസങ്ങളിലാണ് കൂടുതൽ തണുപ്പനുഭവപ്പെടാറുള്ളത്​
മഞ്ഞ് പെയ്യുന്നു; ജബൽ ശംസിലേക്ക്​ സഞ്ചാരികളുടെ ഒഴുക്ക്​
cancel

മസ്കത്ത്: അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ എത്തിയതോടെ ജബൽ ശംസിൽ മഞ്ഞ്​ പെയ്യാൻ തുടങ്ങി. കഴിഞ്ഞ ദിവസം 0.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കൊടുംതണുപ്പ് ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികളാണ് ജബൽ ശംസിലേക്ക് ഒഴുകുന്നത്. വരുംദിവസങ്ങളിൽ താപനില ഇനിയും കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം പറയുന്നു. വരും ദിവസങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലേക്ക് നീങ്ങും. ഇതോടെ പരക്കെ മഞ്ഞുകട്ടകൾ നിറയും. സമുദ്രനിരപ്പിൽനിന്ന് 3100 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജബൽ ശംസ് തികച്ചും വ്യത്യസ്തമായ കാലാവസ്ഥ അനുഭവപ്പെടുന്ന പർവതമാണ്. ഒക്ടോബർ മുതൽ ഏപ്രിൽവരെയാണ് ജബൽ ശംസിൽ മികച്ച കാലാവസ്ഥ അനുഭവപ്പെടുന്നത്. ഈ സീസണിലാണ് ഇവിടേക്ക്​ വിനോദസഞ്ചാരികൾ എത്തുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് ജബൽ ശംസിൽ തണുപ്പ് വർധിക്കുക. ഇതോടെ കുന്നിൻ ചരിവുകളിലും വഴിയോരങ്ങളിലും മഞ്ഞുകട്ടകൾ നിറയും. തണുപ്പുകാലമാവുന്നതോടെ നിരവധി വിനോദസഞ്ചാരികളാണ് ജബൽ ശംസിൽ ക്യാമ്പിങ്ങിന് എത്തുന്നത്.

ക്യാമ്പ് ചെയ്യാൻ ഏറ്റവും അറിയപ്പെടുന്ന സ്ഥലം കൂടിയാണിത്​. യൂറോപ്യൻമാരാണ് ഇവിട​ത്തെ കാലാവസ്ഥ ഏറെ ആസ്വദിക്കുന്നത്. തണുത്തുവിറക്കുന്ന കാലാവസ്ഥ അനുഭവിക്കാനും രാത്രികാലത്തെ ആകാശമാസ്മരിക ആസ്വദിക്കാനും ദിനേനെ 300 പേരെങ്കിലും ക്യാമ്പിങ്ങിന് എത്തുന്നുണ്ട്. അമേരിക്ക, ഫ്രാൻസ്, നെതർലൻഡ്, കാനഡ, ജർമനി, ബെൽജിയം, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. സന്ദർശകർക്ക് ട്രങ്കിങ് സൗകര്യവുമുണ്ട്. സന്ദർശകർക്ക് നിരവധി സൗകര്യങ്ങൾ ഒരുക്കുന്ന ഗെസ്റ്റ് ഹൗസുകളും ഉണ്ട്. കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ നിരവധി പദ്ധതികളും ആരംഭിക്കുന്നുണ്ട്. ഏറെ അപകടങ്ങൾ പതിയിരിക്കുന്നതാണ് ജബൽ ശംസിലേക്കുള്ള റോഡുകൾ. യാത്രക്ക് ഫോർ വീലർ വാഹനങ്ങൾ ആവശ്യമാണ്. ചെങ്കുത്തായ റോഡുകളും വളവുകളും തിരിവുകളും ഉള്ളതിനാൽ ഏറെ അപകടങ്ങൾ നിറഞ്ഞതാണ്. പലയിടത്തും റോഡുകളിൽ ചെമ്മണ്ണാണുള്ളത്. അതിനാൽ പരിചയസമ്പന്നരായ ഡ്രൈവർമാരാണ് ജബൽ ശംസിലേക്ക് വാഹനം ഓടിക്കേണ്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Snowfall in Jabal Shams
Next Story